എന്നെ കുറിച്ച് .....!
എന്നെ കുറിച്ച് .....!
ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും നല്ല മനുഷ്യന് .... എന്നൊക്കെ പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട് , പക്ഷെ ..നിങ്ങള്‍ ഇവിടുള്ളപ്പോള്‍ ഞാന്‍ വെറുതെ നുണ പറയണോ......?
ഞാനാരാണെന്ന് എഴുതുന്നില്ല.കാരണം നിത്യേന കാണുന്ന മുഖങ്ങളില്‍ നിന്ന് ഉള്ളില്‍ കരഞ്ഞ് പുറമെ ചിരിക്കുന്ന സാധാരണ വ്യക്തികളില്‍ നിന്ന് എന്തെങ്കിലുമൊരു പ്രത്യേകത ഞാനാഗ്രഹിക്കുന്നു,സാധാരണയില്‍ നിന്നു വ്യത്യസ്തമായി എന്റെതായ വിചിത്ര ലോകത്ത് ചിറകടിച്ചു പറക്കാന്‍ ഞാനാഗ്രഹിക്കുന്നു.രഹസ്യങ്ങളുടെ കലവറയായി,വാഴ്ത്തപ്പെടാത്ത അഞ്ജാത ബിന്ദുവായി കാണാക്കയങ്ങളിലേക്ക് പറന്നിറങ്ങാന്‍ കൊതിക്കുന്ന പറവ...
അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു.അറിയപ്പെടാത്തവര്ക്കു പേരു ഒരു ഭൂഷണമാവില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.നിങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ല അല്ലേ.. വരും ദിനങ്ങളില്‍ നമ്മളറിയാതെ നമ്മള് മനസ്സിലാക്കും ........!!

Comments