വായനയിലൂടെ .........!!!


ഇന്ന്‍ ലോക വായന ദിനം........!
വായനയെ ജനകീയമാക്കാനും പുസ്ഥകങ്ങളെ ചങ്ങാതിമാരാക്കാനും ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച പി .എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി സംസ്ഥാനത്ത് ആചരിക്കുന്നത്. ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ കേരള ഗ്രന്ഥശാലാ സംഘത്തിനുവേണ്ടി പി എന്‍ പണിക്കര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വളരെ വലുതായിരുന്നു. വായനയുടെ ഗൗരവവും ആവശ്യകതയും വിദ്യാലയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഓരോ വര്‍ഷവും സ്‌കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനവാരം കൊണ്ടാടാന്‍ നിഷ്‌കര്‍ഷിക്കപ്പെടുന്നത്........(പകര്‍ത്തിയത് )

വായനയുടെയും അറിവിന്‍റെയും ലോകത്ത് ഞാന്‍ പിച്ച വെച്ച് നടക്കുന്ന ഒരു കൊച്ചു കുഞ്ഞിന്‍റെ കൌതുകത്തോടും ജിജ്ഞാസയോടും കൂടി കണ്ടും കേട്ടും പഠിക്കാന്‍ ശ്രമിക്കുമ്പോള്‍~!!!!....അനുഭവങ്ങള്‍ ആണല്ലോ ജീവിതത്തിലെ വലിയ ഗുരുക്കള്‍ , അങ്ങനെ ഇരിക്കെ വായനയുടെ ഈ വലിയ ലോകത്തേക്ക് കടന്നുവരാന്‍ എന്‍റെ ഈ കുഞ്ഞു മനവും കൊതിച്ചു.....വായനയിലൂടെ അറിവ് നേടാന്‍ പലരുടേയും ചിന്തകളുടെ ആഴങ്ങള്‍ അറിയാന്‍ ജീവിത ചരിത്രങ്ങള്‍ അറിയാന്‍ വളര്‍ച്ചയുടെ മാറ്റങ്ങള്‍ അറിയാന്‍ അതിലുപരി സ്വയം വളരാന്‍ നമ്മെ ഏറെ സഹായിക്കും ഈ വായന.....ഈ ദിവസത്തെ കുറിച്ച് ഒരു വരി പോലും എഴുതാന്‍ ഞാന്‍ ആരുമല്ല മഹാന്മാരുടെ ശ്രമഭലമായ് ഉണ്ടായ ഈ വായന ദിനം വിലയേറിയ മാറ്റങ്ങളിലൂടെ നമ്മളുടെ സമൂഹത്തില്‍ ചലനമുണ്ടാക്കട്ടെ...... വായിച്ചു വളരാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ....മലയാള ഭാഷ ഇന്ന് മലയാളികളുടെ ഇടയില്‍ നിന്നും അന്ന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ "മലയാളം കുരച്ച് കുരച്ച് അറിയാം എന്ന് പറയുന്ന പുതു തലമുറയുടെ ഫാഷന്‍ സംസ്ക്കാരം "....വായിക്കാന്‍ ആര്‍ക്കു ഇന്ന് ഇവിടെ സമയം... എല്ലാം ഒരു ഫാഷന്‍ ആയി പരിണമിക്കുന്നു ഇന്നിവിടെ... വന്ന വഴി മറന്നു പോകുന്ന പുതു തലമുറ .....പുതിയ ജീവിത ശൈലിയുടെ കടന്നു കയറ്റം ബന്ധങ്ങള്‍ക്ക് പോലും വിലയില്ലാത്ത ഈ കാലം ..."സമയം ഇല്ല "പിറന്ന മണ്ണും പെറ്റമ്മയും മലയാള ഭാഷയും എല്ലാം ഇന്ന് ഒരു വലയ്ക്കുള്ളില്‍ കാണാന്‍ ശ്രമിക്കുന്ന തലമുറ...... കുഞ്ഞുണ്ണി മാഷിന്‍റെ വരികളില്‍കൂടി കടന്നു പോകുമ്പോള്‍ "വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും " ഇത് നമ്മള്‍ ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടുന്ന ഒരു വലിയ ചിന്താവിഷയം കൂടി ആണ്....നമ്മള്‍ ഓരോരുത്തരും ആണ് തീരുമാനിക്കുക വിളയണോ വളയണോ എന്ന് .......പിന്നെ കതിരില്‍ കൊണ്ട് വളം വെച്ചിട്ട് എന്ത് ഭലം , വിളയുകയില്ല വളയുക തന്നെ ചെയ്യും..... പുതു തലമുറയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക്, അറിവിന്‌ വായന ഒരു ശീലം ആയി മാറാന്‍ നമ്മള്‍ക്ക് മാതൃക ആകാന്‍ ശ്രമിക്കാം......ഒന്ന് കൈ പിടിച്ചു കൈ കോര്‍ത്തു നടക്കാം .ചിന്തകള്‍ക്ക് ചന്തമേകുമാറ് അനുഭവങ്ങള്‍ വിളയട്ടെ വരികളിലൂടെ വായനയിലൂടെ......

ജോ .......!!




Comments

Mahesh M said…
enthukondu jomon vayana oru seelamaakkunnilla, ennum eppozhum pattii ennu varilla, pakshe nammal sramichal namukkum kittum vayanayude arivinde vishalamaya lokam. social mediayil muzhuvan samayam chilavidunnathil ninnum kurachu samayam maattivachal....

vayana kondu namukku lokam muzhuvanum ariyam, nammude reethiyil chinthikkam, enthayalum ezhuthunnundallo, onnu sramichukoode. Aksharangalude lokathu visaalamayi sancharikkoo, ezhuthinu kurachu koodi moorcha varuthendathundu. padangalude mathram alla, vicharathinum, vikarathinum. ippozhulla wifi-hifi lokathu jeevikkumbol athine maximum utilise cheyyoo, online books available aanu. news papers, poems, novels etc.... Malayalam font kittathathukondanu manglishil aakkiyathu. kshamikkuka koottukaara... kshamikkuka... arivinte lokam valarumbol kshamaseelam koodum.

aasamsikkunnu nalloru reader aakaan, "Read more, lead from the front"