വെറുതെ കുറിച്ചത് .......



മുടി വെട്ടിയപ്പോള്‍ അല്‍പ്പം "തലക്കനം" അല്ല തലയുടെ ഭാരം കുറഞ്ഞപോലെ ....മുടി വെട്ടല്‍ ഒരു കല തന്നെ ജന്മനാ കിട്ടുന്ന പാരമ്പര്യ കര്‍മ്മസിദ്ധി .... വെട്ടുകാരന്‍റെ മുന്നില്‍ തലകുനിക്കേണ്ടി വരുന്ന  അവസ്ഥ അത് പാമരന്‍ ആയാലും പണക്കാരന്‍ ആയാലും....കുറച്ചു നേരം കത്തിക്കരികില്‍ അനങ്ങാതെ ഇരികേണ്ടി 
വന്ന നിമിഷങ്ങളെ കുറിച്ച് ഞാന്‍ ഇന്ന് വെറുതേ ഒന്ന് ആലോചിച്ചു പോയ്‌.......മുടി വെട്ടി കളഞ്ഞാലും വേണം മുടി കോതി ഒതുക്കിയാലും വേണം അഴക്‌ ....ഇത് രണ്ടും കത്രികയും ബ്ലേഡും കൊണ്ട് രചിക്കുന്ന ചേലുള്ള ചേകവരാണ് ബാര്‍ബര്‍......ഇന്നെന്‍റ തലയണയ്ക്ക് കുറച്ചു ഭാരം കുറയപ്പെടും മുടിയുടെ ഭാരം ,എങ്കിലും കൊണ്ട് കയറുന്ന കുറ്റി മുടിയുടെ മുള്ള് കൊള്ളുന്ന വേദന തിന്നേണ്ടി വരും ,എന്നും എന്‍റെ കണ്ണുനീരിനു കൂട്ടായിരുന്നിട്ടും എന്‍റെ വിയര്‍പ്പും ചൂടും ഏറ്റുവാങ്ങി എന്‍റെ ശിരസ്സിനടിയില്‍ അമര്‍ന്നു നീ സഹിച്ചിട്ടും നിന്നെ ഇന്നറിയാതെ എങ്കിലും ഞാനും നോവിപ്പിക്കേണ്ടി വരും.... സഹനം ശീലം ആക്കിയ നിന്നെ എനിക്ക് ഒരുപാടിഷ്ടമാണ് ......

Comments

Mahesh M said…
mudivetti thalakkanam maatti ennu paranju, pakshe ahankaram enna thalakkanam maariyo, atho ille, illangil nannu. athho ondo, ondengil kurakkuka... avasanam thalayinakku mathramalla, nammude thalakku thanne kanam kurayum.... ithum veruthe kuthi kurichathu...
jo said…
അഹങ്കാരം ഇല്ലാത്ത മനുജനുണ്ടോ ഈ ഉലകില്‍ ...?പിറക്കുമ്പോള്‍ തന്നെ അവനും അവന്‍റെ ഗുണങ്ങളും കൂടെ പിറപ്പായി മൊട്ടിട്ടു മെല്ലെ തളിര്‍ക്കുന്നു ....അധികം ആയാല്‍ അമൃതും വിഷം എന്ന് നമ്മള്‍ അറിഞ്ഞിട്ടുണ്ടല്ലോ, അതിനാല്‍ ആകണം അത്രകണ്ട് ഞാന്‍ ഈ അഹങ്കാരം എന്ന തലക്കനത്തെ വളര്‍ത്തി തലയണയുടെ ഭാരം കൂട്ടാത്തത് .....
Mahesh M said…
Pakshe ahamgaram vende, venam. mattorale nasippikkanalla, pakshe nammalilulla athmaviswasam koottan oru paridhivare athum nallathanu. enthu parayunnu??