ചൂട്...

പകൽ മുഴുവൻ കിടന്നുറങ്ങിയിട്ടും ക്ഷീണം കൂടുന്ന പോലെ ഒരു തോന്നൽ.... പുറത്തു നല്ല ചൂട് കാറ്റ് ഇന്നു 45 ഡിഗ്രി ചൂട് ഉണ്ടായിരുന്നു വലിയ കൂടുതൽ ഒന്നുമല്ലെങ്കിലും  ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു വരാൻ നിന്ന വഴിയിൽ  ആദ്യം വന്ന ടാക്സിക്ക് കൈ കാണിച്ചു നിർത്തിയപ്പോൾ പുള്ളിയുടെ വക ഒരു ചോദ്യം നടന്നു പോകാൻ ഉള്ള ദൂരം അല്ലേ ഒള്ളു എന്ന്.... എന്ത് ചെയ്യാം പെരുവെയില് തല പുറത്തു കാണിച്ചാൽ  പൊള്ളി പോണ പോലെ ഒരു തോന്നൽ.. പിന്നെയും അറിയാതെ  തോന്നിപോയി ഇയാളെ ഞങ്ങൾ ഫ്രീ ആയി അല്ലല്ലോ ടാക്സി വിളിച്ചത് എന്ന്.... എന്തായാലും അത് വെറുമൊരു കുശലം പറച്ചിലായ് കണ്ടു വീടെത്തി..... ഇത് ഇവിടെ കുറിച്ചത് വേറെ ഒന്നിനും വേണ്ടിയല്ല "ബഹു ജനം പല വിധം "... അങ്ങനെ ഈ ലോകത്തു നമ്മളും എല്ലാവരുടെയും നടുവിൽ ജീവിക്കുന്നു. നാളെയുടെ ഭാവി കയ്യിലേന്തി.... ഇന്നത്തെ അനുഭവങ്ങൾ ആണ് നാളത്തെ അധ്യായങ്ങൾ.....ആർജ്ജവത്തോടെ മുന്നോട്ടു പോകും വഴികൾ വിളവെടുപ്പിന്റെ കാലമാകാൻ വഴിയിൽ വീഴാതെ നല്ല നിലത്തു വിത്തു വിതയ്ക്കാൻ ശ്രമിക്കാം....ജീവിതം ഒന്നു മാത്രം മരണമോ ഭീരുക്കൾക്കു കൂടെ പിറപ്പ്‌......
ഈ ജീവിതം എല്ലാവർക്കും എല്ലാം നേടി തന്നില്ലെങ്കിലും ഈ പ്രബഞ്ചസത്യം തിരിച്ചറിയാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ മുന്നോട്ടു നീങ്ങാൻ നമ്മൾ ഓരോരുത്തരും ആത്മധൈര്യത്തോടെ ചുവടു വെക്കാൻ സ്വയം പ്രാപ്തരാകണം.......













Comments