കുഞ്ഞുകണം .......


കിളി വാതിലിലൊരനക്കം പോലെ പതിയെ പടി കേറി വരുന്നോരീ വിരുന്തുകാരാൻ പ്രതീക്ഷിക്കാതെ എന്നിലെക്കടുത്തു വന്നു ,.. കാത്തുവെച്ചില്ലൊന്നുമേ കവിതയാം കൂട്ടിലിത്തിരി വെളിച്ചംപോലും......വിരളമാം വരികളിൽ വെറുതെ മയങ്ങുവാൻ അറിയാത്തോരീ മൗനം അർദ്ധശൂന്യമായ്‌...ചില വരികൾ എഴുതുവാൻ കഴിയാതെ പാതി വഴിക്ക് മുറിഞ്ഞു പോകാറുണ്ട് ചിന്തകൾക്കും അധീതമായ്‌ , ഇരു തലകൾ കൂട്ടി മുട്ടിക്കാൻ ഭാവനകൾ വളരേണ്ടിയിരിക്കുന്നു വലുതും ചെറുതുമായ അനുഭവങ്ങൾ കോര്‍ത്തുഎടുക്കേണ്ടിയിരിക്കുന്നു .... കരണം മറിഞ്ഞു കാരണമറിയാതെ എന്‍റെ ഓർമ്മകൾ ചില നിമിഷങ്ങളുടെ മിനിറ്റു സൂചി ഓടിക്കാൻ ശ്രമിക്കുമ്പോളും  പുറകിലെ  വലികൾക്ക് ശക്തിയേറുന്നു...സ്വയം നടക്കാൻ ശ്രമിക്കും മുന്നേ പിച്ചവെച്ച ഓർമ്മകളുടെ കൂമ്പാരമാവട്ടെ ഇന്നെൻ മനം.....ഇനി ഒരു നടത്തം എന്നൊർമ്മകളുടെ നടവരമ്പിലൂടെ.....കാണാം എനിക്കാ മഞ്ഞുകണം തുളുമ്പി തൂവാറായൊരാ കുഞ്ഞുകണം...... കുളിര്‍ നിറഞൊരി യാമമെൻ കനവിൽ തന്നൊരി സുഖന്ധമാം പുഷ്പ്പമേ  നീ വരികയെൻ വാതിൽ കടൊന്നൊരിക്കൽ കൂടി മുട്ടി വിളിക്കതൊരിക്കൽ കൂടി.....

Comments

Anonymous said…
Super Dear friend jomon
jo said…
thank you dear friend....