ഒരു ജോലി...
ഒരുജോലി ......
പഠിത്തം കഴിയും മുന്‍പേ മനസ്സില്‍ കുടി കൊള്ളാന്‍ തുടങ്ങും ഇനി എന്ത്.....എങ്ങനെ ഒരു ജോലി....? അതിനായി പലരേയും കണ്ടുമുട്ടാനും അന്വേഷണം തുടങ്ങാനും മനസ്സ് എന്നോട് പറഞ്ഞു തുടങ്ങി.....
"വാ തന്ന ദൈവം ഇരയും തരാതിരിക്കില്ല" എന്നാ ശുഭാപ്തിവിശ്വാസത്തോടെ തുടങ്ങുക തന്നെ...... ആദ്യം തന്നെ ഒന്ന് തീരുമാനിച്ചിരുന്നു നാട്ടിലെ വരുമാനം ദൈനംദിന ചിലവുകള്‍ക്ക് പോലും തികയാതെ വരുന്ന ഈകാലത്ത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും കൊണ്ട് എന്റെ ജീവിതം പച്ച പിടിപ്പിച്ചു ഒരു കര്യ്ക്കടിപ്പിക്കാന് കുറേ ഏറെ തുഴയേണ്ടി വരുമെന്ന് ..... തുഴഞ്ഞാലും കൈ കുഴഞ്ഞു പാതി വഴിയില്‍ തളര്‍ന്നു വീണു പോകുമെന്ന പേടി .....അങ്ങനെ ഇരിക്കെ ബന്ധുക്കളില്‍ പലരും ഗള്‍ഫില്‍ നിന്ന് വരുന്ന വരവും പോക്കും പത്രാസും കണ്ടു എന്റെ കണ്ണും മഞ്ഞളിച്ചു ....അങ്ങനെ പണം കായ്ക്കുന്ന മരത്തെ കുറിച്ച് അറിയാന്‍ ഞാനും ആഗ്രഹിച്ചു ഉലുത്തി വീഴുന്ന പണം പറക്കാന്‍ എനിക്കും മോഹമായ് .....മനസ്സിന്റെ അഗത്തളങ്ങളില് ഞാനും ഊളി ഇട്ടു ഇനി ഇത് തന്നെ എന്ന് ആ ദുര്‍ബല നിമിഴത്തില് തീരുമാനിച്ചു .....അങ്ങനെ ഇന്റര്‍വ്യൂ കഴിഞ്ഞു വിസ വന്നു....പിന്നെ ഒന്നും ചിന്തിച്ചില്ല പ്രവാസം എന്നാ ഏകാന്ത കടലിലേക്ക് എടുത്തു ചാടുകയായിരുന്നു ....നീന്താന്‍ അറിയില്ല ഇവിടെ കരയെന്നറിയില്ല മറുകരയില്‍ ആര് കാത്തിരിക്കുന്നു എന്നൊന്നും അറിയാത്ത ആ ചാട്ടം എഴാം കടലിനും അപ്പുറം ഈ അറബി നാട്ടില്‍ എത്തിച്ചു ...എനിക്ക് പ്രവാസി എന്ന് പേരും തന്നു ....അങ്ങനെ തുടങ്ങിയ പ്രവാസം ഇന്നും തുടരുന്നു അല്ലലില്ലാതെ ആഹാരം കഴിക്കാന്‍ ഈ മണ്ണ് തന്ന സമ്പാദ്യം അതിനെ കുറചൊല്ലാന് ഞാന്‍ ആഗ്രഹിക്കുന്നില്ല ......അങ്ങനെ അനുഭവങ്ങളുടെ ഒരു മാളിക ഞാന്‍ കെട്ടി പൊക്കി ...കുറേ ഏറെ നിലകള്‍ ഉള്ള എന്റെ മാളിക ...അതില്‍ നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍, സുഖവും സന്തോഷവും സങ്കടങ്ങളും ഉള്ള നിമിഴങ്ങള്, ....പ്രവാസത്തിന്റെ തുടക്കത്തില്‍ ചുറ്റിലും ഒറ്റപെടലും വേര്‍പാടും കൂടെ ഉണ്ടായിരുന്നെങ്കിലും എല്ലാം എല്ലാവര്ക്കും വേണ്ടി സഹിച്ചു പൊറുത്തു മുന്നോട്ടുള്ള ഓട്ടത്തിന് കടബാധ്യധ തീ കൊളുത്തി എന്റെ മൂട്ടിലും , നിര്‍ത്താതെ ഓടാന്‍ ശീലിച്ചു പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.......കാലങ്ങള്‍ കരിയില പോലെ കൊഴിഞ്ഞു വീഴും കടന്നു പോയ വഴികള്‍ ധൂളികളാല്‍ മറയപെടും ,അന്ന് കണ്ട മുഖങ്ങള്‍ ഇന്ന് ഓര്‍മ്മകള്‍ മാത്രമായ് .......ഞാന്‍ വന്ന വഴികളില്‍ എന്റെ ഓര്‍മകളില്‍ കൂടി ഒരു തിരിഞ്ഞു നോട്ടം ഇന്നിന്റെ ഈ സായന്ധനത്തില് എന്റെ ചിന്തകളെ ഞാന്‍ പൊടി തട്ടി എടുക്കുമ്പോള്‍ വിധിയുടെ വേലിയേറ്റവും വേലിയിറക്കവും എന്നില്‍ സമ്മാനിച്ച മാറ്റങ്ങള്‍ ഏറെ ആണ് .......സുഖമുള്ള നിമിഴങ്ങള് ,എന്റെ കുഞ്ഞി പൂവിന്റെ പുഞ്ചിരി എനിക്ക് വേണ്ടപെട്ടവര് എല്ലാം അങ്ങകലെയായ് ....കാലം കടിഞ്ഞാന്‍ അണിയാതെ ഇനിയും ഒടുകയായ് ....................എന്നെ കോമാളി വേഷം കെട്ടിച്ചു........!!!

Comments